1470-490

കുന്നംകുളം : ബസ് സ്റ്റാന്റില്‍ രാത്രിയില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്കി.

കുന്നംകുളം :  ബസ് സ്റ്റാന്റില്‍ രാത്രിയില്‍ കഴിയുന്നവര്‍ക്ക് കുന്നംകുളം നഗരസഭ ഭക്ഷണം എത്തിച്ചു നല്കി. കൊറോണ -കോവിഡ് 19സംസ്ഥാനം ലോക്ക് ഔട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടത്തിണ്ണകളിലും പൊതു ഇടങ്ങളിലും അന്നത്തിന് വകയില്ലാതെ കിടക്കുന്നവര്‍ക്കായാണ് കുന്നംകുളം നഗരസഭ ഭക്ഷണപ്പൊതി നല്‍കിയത്. ലോക്ക് ഔട്ട് അവസാനിയ്ക്കുന്നത് വരെ യാതൊരാളും ഒരു നേരം പോലും ഭക്ഷണം ലഭിക്കാതെ വിശന്നിരിക്കാന്‍ ഇട വരാതിരിക്കാന്‍ ആവശ്യമായ സംവിധാനം നഗരസഭ ഒരുക്കിയിട്ടുണ്ടു്.  രാത്രി ബസ്സ്റ്റാന്റ് പരിസരത്ത് കിടക്കുന്നവര്‍ക്കായി നഗരസഭ ചെയര്‍പേര്‍സണ്‍ സീത രവീന്ദ്രന്റെ നേതൃത്വത്തിലാണ്  ഭക്ഷണപ്പൊതികള്‍ നല്‍കിയത്.വൈസ് ചെയര്‍മാന്‍ പി.എം.സുരേഷ്, സെക്രട്ടറി കെ.കെ. മനോജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എൻ.രാജീവന്‍  എന്നിവരും ഉണ്ടായിരുന്നു..ഈ സംവിധാനം വരും ദിവസങ്ങളിലും ഒരുക്കുമെന്ന് ചെയര്‍ പേര്‍സണ്‍ സീതരവീന്ദ്രന്‍ പറഞ്ഞു.

Comments are closed.