1470-490

മദ്യശാലകൾ പൂട്ടി, സ്ഥിര മദ്യപാനികൾ സൂക്ഷിക്കുക: ഡിലീരിയത്തെ

ബിവറേജസ് കോർപ്പറേഷൻ അടച്ചു

സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്നവർ അതായത് എല്ലാ ദിവസവും മദ്യപിച്ച് കൊണ്ടിരുന്നവർ ശ്രദ്ധിക്കണം.

അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയർപ്പ്, മനംപിരട്ടൽ, ശർദ്ദി, ഉൽകണ്ഠ, സങ്കോചം, വിറയൽ, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം. സ്ഥിരമായി മദ്യപിക്കുന്നവർ മദ്യപാനം നിർത്തി ഏതാനും ദിവസങ്ങൾക്കകം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം ആകാൻ സാധ്യതയുണ്ട്.

ഡോക്ടർ/ഫിസിഷ്യൻ/മാനസികാരോഗ്യ വിഭാഗം സ്പെഷലിസ്റ്റ് ഉള്ള ആശുപത്രിയുടെ നമ്പർ കയ്യിൽ കരുതണം. ആവശ്യം വന്നാൽ ബന്ധപ്പെടണം.

നേരിട്ട് ചെല്ലേണ്ട സാഹചര്യം ഉണ്ടായാൽ പോകണം. പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് അറിയിച്ചാൽ നന്നായിരിക്കും.

ഉപേക്ഷ വിചാരിക്കരുത്. ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാൽ ചിലപ്പോൾ, ഡിലീരിയം ആകാൻ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണം.

മറ്റേതെങ്കിലും രീതിയിൽ മദ്യം ഉണ്ടാക്കാൻ ശ്രമിക്കരുത്. ഈ അവസ്ഥയിൽ മറ്റൊരു അപകടം കൂടി ക്ഷണിച്ചു വരുത്തരുത്.

© Dr.ജിനേഷ് പി.എസ്

Comments are closed.