1470-490

കോവിഡ് 19 : അവശ്യവസ്തുക്കളുടെ വിൽപ്പനയ്ക്ക് പാസ്സ് നിർബന്ധമാക്കി

അവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്നതിന് കച്ചവടക്കാർക്ക് പാസ്സ് നിർബന്ധമാക്കി പൊലീസ്. അനാവശ്യമായി ജനങ്ങൾ പുറത്ത് ഇറങ്ങി നടക്കുന്നത് തടയുന്നതിനും അവശ്യസാധനങ്ങൾ വിൽക്കുന്നു എന്നതിന്റെ മറവിൽ അനാവശ്യമായി കടകൾ തുറന്നിരിക്കുന്നത് തടയുന്നതിനുമാണ് പാസ്സ് നിർബന്ധമാക്കിയത്.എന്നാൽ അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ്സ് വേണ്ടവരിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും, ആംബുലൻസ് സർവീസ് ഡ്രൈവർമാർ, സർക്കാർ ജീവനക്കാർ, മെഡിക്കൽ ഷോപ്പ്, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്നീഷ്യന്മാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോൾ പമ്പ് ജീവനക്കാർ എന്നിവരെയാണ് പോലീസ് പാസ്സ് സമ്പ്രദായത്തിൽ നിന്ന് ഒഴിവാക്കിയത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പോകുമ്പോൾ ഇവർക്ക് തങ്ങളുടെ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പോലീസിനെ കാണിച്ചാൽ മതിയാകും. കൂടാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിറ്റി പൊലീസിന് കീഴിലുള്ള എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ പോലീസ് വാഹനത്തിൽ ഉച്ചഭാഷിണിയിലൂടെ അറിയിക്കും. നിർദ്ദേശങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്.

Comments are closed.