1470-490

കോവിഡ് 19: കൊരട്ടിക്കര ബദ്രിയ ജമാഅത്ത് പള്ളി അടച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊരട്ടിക്കര ബദ്രിയ ജമാഅത്ത് പള്ളി അടച്ചു. ജുമുഅ ജമാഅത്തുകൾക്കു പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഈ പ്രത്യേക സാഹചര്യത്തിൽ ഇനി ഒരറിയിപ്പുണ്ടാകും വരെ ആരാധനകൾ വീടുകളിൽ നിന്ന് നിർവഹിക്കാനും വിശ്വാസികൾക്ക് നിർദേശം നൽകി.ഒരു കാരണവശാലും നിയമം ലംഘിച്ച് പുറത്തിറങ്ങി നടക്കരുതെന്നും രോഗ ലക്ഷണങ്ങൾ ഉള്ളവരും മൂന്ന് നേരത്തെ ഭക്ഷണത്തിനും മരുന്നിനും പ്രയാസപ്പെടുന്നവരും ആരോഗ്യ പ്രവർത്തകരെയോ മഹല്ല് കമ്മിറ്റിയെയോ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും കൊരട്ടിക്കര മഹല്ല് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് അബ്ദുൽ ഖാദർ മുസ്ലിയാർ അറിയിച്ചു.

Comments are closed.