1470-490

കോവിഡ് :ആശുപത്രി വിട്ടുകൊടുത്തൂ സിഡ്‌കോ ചെയർമാൻ


പരപ്പനങ്ങാടി :കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ തന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി സർക്കാരിന് വിട്ടുകൊടുത്തു സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്തു മാതൃകയായി .കാളികാവിലുള്ള തന്റെ ഉടമസ്ഥതയിലുള്ള സഫ ആശുപത്രിയാണ് കോവിഡ് ബാധിതരെ ചികിൽസിക്കുന്നതിനു ഐസുലേഷൻ വാർഡുകൾ സജ്ജീകരിക്കാനായി സർക്കാരിന് വിട്ടു കൊടുത്തത് .നൂറോളം മുറികളിലായി ഇരുനൂറോളം കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളൊടെ യുള്ള ഈ ആശുപത്രി കഴിഞ്ഞ നാലു വർഷമായി പ്രവർത്തിക്കുന്നില്ല .കഴിഞ്ഞ പ്രളയ കാലത്തു നിലമ്പൂരിൽ തന്റെ ഉടമസ്ഥതയിലുള്ള 35 സെന്റ്‌ സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു നിയാസ് പുളിക്കലകത്തു ശ്രദ്ധ
നേടിയിരുന്നു .പരപ്പനങ്ങാടി സ്വദേശിയായ നിയാസ് രാജീവ്ഗാന്ധി കൾച്ചറൽ ഫൗണ്ടഷനിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് .ഫൗണ്ടഷൻ ന്റെ ചെയർമാൻ കൂടിയാണ് നിയാസ് പുളിക്കലകത്തു

Comments are closed.