തൃശൂർ ജില്ലാ കലക്റ്ററുടെ ഉത്തരവ് റവന്യൂ ജീവനക്കാരെ വലയ്ക്കുന്നു
തൃശൂർ:തൃശൂർ ജില്ലാ കലക്റ്ററുടെ ഉത്തരവ് റവന്യൂ ജീവനക്കാരെ വലയ്ക്കുന്നു ‘ വില്ലേജ് ഓഫീസുകൾ തുറന്നിരിക്കണമെന്ന ഉത്തരവാണ് ജീവനക്കാരെ വലയ്ക്കുന്നത് ‘ തൃശൂർ ജില്ലയിൽ 200 ഓളം വില്ലേജുകളുണ്ട്. അതതു ദിവസത്തെ റിപ്പോർട്ട് പഞ്ചായത്തിൽ നിന്ന് ശേഖരിച്ച് adm ന് റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചുമതല നൽകിയിരിക്കുന്നത് ‘ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഈ ജോലി വീട്ടിലിരുന്നും ചെയ്യാം. മാത്രമല്ല പ്രസ്തുത ഡാറ്റ ആരോഗ്യ വിഭാഗവും ജില്ലാ ഭരണ കൂടത്തിന് സമർപ്പിക്കുന്നുണ്ട് ‘ ഈ സാഹചര്യത്തിൽ വില്ലേജ് ഓഫീസുക തുറന്നിരിക്കണമെന്ന ഉത്തരവ് അനുചിതമാണെന്നാണ് ആക്ഷേപം. ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്ന സ്ത്രീ ജീവനക്കാർക്കാണ് ഏറെ ബുദ്ധിമുട്ട്’ ഇവരെ കൊണ്ടു വിടുന്ന ഭർത്താക്കൻമാർ തിരിച്ചു പോകുമ്പോൾ പോലീസ് തടയുന്ന സംഭവങ്ങളുമുണ്ട്. അതേ സമയം മറ്റു ജില്ലകളിൽ ഇത്തരത്തിലൊരു നിർദേശം നൽകിയിട്ടില്ലത്രെ. മലപ്പുറം പോലുള്ള ജില്ലകളിൽ അത്യാവശ്യമുള്ള സർക്കാർ ജീവനക്കാർ മാത്രം പുറത്തിറക്കിയാൽ മതിയെന്നും മറ്റുള്ളവർ ലോക്ക് ഡൗൺ കർശനമായി പാലിക്കണമെന്നുമാണ് നിർദ്ദേശം. ജനം പുറത്തിറക്കാത്ത സമയത്ത് ഒരു ജീവനക്കാരൻ അല്ലെങ്കിൽ ജീവനക്കാരി തനിച്ച് പകൽ മുഴുവൻ ഓഫീസിലിരിക്കണമെന്ന ഉത്തരവ് അനുചിതമെന്നാണ് ആക്ഷേപം
Comments are closed.