1470-490

അഴകം യുവജന സംഘം വായനശാലയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.

കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി അഴകം യുവജന സംഘം വായനശാലയുടെ നേതൃത്വത്തിൽ അഴകം പ്രദേശത്ത് റോഡുകളും പൊതു ഇടങ്ങളും അണുവിമുക്തമാക്കുവാനുള്ള ശുചീകരണ പ്രവർത്തനം നടത്തി.കൊടകര ബ്ലോക്ക് ദുരന്തനിവാരണ സേനാംഗം ശ്രീ റീസണിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തന പരിപാടി കൊടകര ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഹാരിസ് ഉദ്ഘാടനം ചെയ്തു പരിപാടിയിൽ ചെമ്പുച്ചിറ ഗവ: ഹൈയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗോപി മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. വായനശാല സെക്രട്ടറി സുനിൽകുമാർ സ്വാഗതവും പ്രസിഡണ്ട് ബാബുരാജ് നന്ദിയും പറഞ്ഞു

Comments are closed.