1470-490

കുന്നംകുളം: സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ പരിശോധന നടത്തി..

കുന്നംകുളം: കുന്നംകുളത്ത്  പ്രവര്‍ത്തിക്കുന്ന  വിവിധ  വ്യാപാരസ്ഥാപനങ്ങളില്‍  തലപ്പിള്ളി താലൂക്ക് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.. അമിതവില ഈടാക്കുന്നതിനെക്കുറിച്ചും  പൂഴ്ത്തിവെപ്പ് നടത്തുന്നതിനെക്കുറിച്ചും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ വകുപ്പ് അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതിന്റെ ഭാഗമായിരുന്നു പരിശോധന.*പട്ടാമ്പി റോഡിലും വടക്കാഞ്ചേരി റോഡിലും നിരവധി പലചരക്ക് വ്യാപാര സ്ഥാപനങ്ങളിലാണ്   സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച  രാവിലെ പരിശോധനക്കായി എത്തിയത്.തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ ജോഫി ജോസ്, റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ കെ കെ സാബു, കെ പി ഉദയന്‍, സരിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു  പരിശോധന.  പലചരക്ക് ഉല്‍പ്പന്നങ്ങളുടെ വിലകളില്‍ കാര്യമായ വ്യത്യാസങ്ങളോ, വില കൂടുതലോ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.. ഏതാനും പച്ചക്കറി കടകളില്‍ ഏകീകരിക്കപ്പെട്ട വില്ലകളിലും കൂടുതല്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് വില കുറച്ചു നല്‍കുന്നതിനും കച്ചവടക്കാരോട് നിര്‍ദ്ദേശം നല്‍കി.  വരും  ദിവസങ്ങളിലും പരിശോധന  ഉണ്ടായിരിക്കുമെന്നും ഉയര്‍ന്ന വിലകള്‍ ഈടാക്കുന്നുണ്ടെങ്കില്‍  അറിയിക്കണമെന്നും സപ്ലൈ ഓഫീസര്‍  ജോഫി ജോസ് പറഞ്ഞു.**

Comments are closed.