1470-490

നിയന്ത്രണ ലംഘനം: ബാലുശ്ശേരിയിൽ നിരീക്ഷണം ശക്തമാക്കി

ബാലുശ്ശേരി: കോവിഡ്- 19 നെതിരെ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ വിലക്ക് ലംഘിക്കുന്നവർക്കെതിരെ ബാലുശ്ശേരി പൊലിസ് നിരീക്ഷണം ശക്തമാക്കി. ഇന്നലെ വിലക്ക് ലംഘനം നടത്തിയ മൂന്നു പേർക്കെതിരേ പൊലിസ് കേസ്സെടുത്തു. രണ്ടു കാറുകളും ഒരു ബൈക്കുമാണ് കസ്റ്റഡിയിലെടുത്തത്. വൈറസ് വ്യാപനത്തിനെതിരെ എല്ലാ തരത്തിലുള്ള ബോധവൽക്കരണം നടത്തിയിട്ടും അവ നി സാരവൽക്കരിച്ച് നിയന്ത്രണ ലംഘനം നടത്തുന്നവരെ ശക്തമായി നേരിടുമെന്ന് പൊലിസ് അറിയിച്ചു.

Comments are closed.