1470-490

മൃഗാശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലെയും കൊക്കാലയിലെയും മൃഗാശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കു. ഓ പി വിഭാഗം പ്രവർത്തിക്കില്ല.മാർച്ച് 31 വരെയാണ് പുതിയ സമയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാഹിതവിഭാഗം മാത്രം രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയായിരിക്കും പ്രവർത്തിക്കുക. അടിയന്തര സ്വഭാവമുള്ള സേവനങ്ങൾക്ക് മാത്രം ജനങ്ങൾ ആശുപത്രിയെ ആശ്രയിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രതിരോധ കുത്തിവെപ്പുകൾ, ആരോഗ്യ പരിശോധന മുതലായ അടിയന്തര സ്വഭാവമില്ലാത്ത സേവനങ്ങൾക്കായി മൃഗങ്ങളെ കൊണ്ടു വരരുത്. അത്യാവശ്യഘട്ടങ്ങളിൽ മൃഗങ്ങളെ നിയന്ത്രിക്കാൻ വേണ്ട ആളുകൾ മാത്രം വരിക. യാത്ര കഴിഞ്ഞു വന്നവരും പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ആശുപത്രിയിൽ വരരുതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Comments are closed.