1470-490

456 പേർ നിരീക്ഷണത്തിൽ

ബാലുശേരി: നന്മണ്ട, കാക്കൂർ ഗ്രാമപഞ്ചായത്തുകളിലായി 456 പേർ വീടുകളിൽ നിരീക്ഷണത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ വ്യക്തമാക്കി. നന്മണ്ട ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി 94 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 70 പേരും മറ്റ് ജില്ലകളിൽ നിന്നായി 58 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. കാക്കൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി വിദേശത്ത് നിന്ന് എത്തിയവർ 65 പേരും ഇതര സംസ്ഥാന തൊഴിലാളികൾ 40 പേരും അടക്കം 234 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.ഇരുപഞ്ചായത്തുകളിലുമായി മൊത്തം 456 പേർ നിരീക്ഷണത്തിലാണ്.

Comments are closed.