1470-490

അവശ്യസാധനങ്ങൾ വീടുകളിലെത്തിച്ച് യുവാക്കൾ

കുറ്റ്യാടി: കൊറോണ ഭീതിയിൽ നാട് പ്രതികൂല കാലാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ നാടിനൊപ്പം നടന്നു നീങ്ങുകയാണ് തൊട്ടിൽ പാലം മൂന്നാം കൈയ്യിലെ ഒരു കൂട്ടം ചെറുപ്പക്കാർ .കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി കടകൾ ഒക്കെ അടച്ച സാഹചര്യത്തിലും നിരീക്ഷണത്തിലായി കഴിയുന്നവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പല വ്യഞ്ജന സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുകയാണ് യുവധാര മൂന്നാം കൈയുടെ പ്രവർത്തകർ .ആളുകൾ കൂട്ടംകൂടി സാധന സാമഗ്രികൾ വാങ്ങാൻ അങ്ങാടികളിൽ എത്തുന്നത് ഒഴിവാക്കാനും നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലെ മറ്റ് അംഗങ്ങൾക്ക് പുറത്തിറങ്ങാനും കഴിയാത്ത സാഹചര്യത്തിലാണ് യുവധാര പ്രവർത്തകർ അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ച് കൊടുക്കുന്നത് .ഇവരെ കൂടാതെ കൊറോണ ജാഗ്രതാ നിർദ്ദേശം അനുസരിച്ച് പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയുന്നവർക്കും സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ട് .കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന യുവധാര ഓൺലൈൻ കൂട്ടായ്മയിലൂടെ സാധനങ്ങൾ ആവശ്യമുള്ളവർ ഓഡർ നൽകുന്നതനുസരിച്ചാണ് സാധനങ്ങൾ എത്തിക്കുന്നത് .കൂട്ടായ്മ പ്രവർത്തകർ വീട്ടിലെത്തിക്കുന്ന സാധനങ്ങളുടെ പൈസ അല്ലാതെ യാത്രാക്കൂലി ഒട്ടും തന്നെ ഈടാക്കുന്നുമില്ല. അതിനു പുറമെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെ വീടുകളിൽ തികച്ചും സൗജന്യമായാണ് പ്രവർത്തകർ അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതും .ഇതിനു പുറമെ വാഹന ഗതാഗതം പ്രയാസമായതിനാൽ കോഴിക്കോട് പോലെയുള്ള സ്ഥലങ്ങളിൽ നിന്നു മാത്രം ലഭിക്കുന്ന മരുന്നുകളും ഇവർ എത്തിച്ചു കൊടുക്കുന്നുണ്ട് .കഴിഞ്ഞ പ്രളയകാലത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ ഒരു നാടിന്റെ ഹൃദയത്തുടിപ്പായ ഈ കൂട്ടായ്മ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനായി ജനങ്ങൾക്കൊപ്പം ആവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനാണ് തീരുമാനം .അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്ന പ്രവർത്തനത്തിന് വി.പി.റെനീഷ്, എൻ.സി.ക്ലിനോയ്, പി.എം.പ്രവീൺ, എം.അമൽ, ശ്യാമിൻ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി


യുവധാര വളണ്ടിയർമാർ അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ച് കൊടുക്കുന്നു

Comments are closed.