1470-490

എന്താണ് ലോക്ക്ഡൗൺ ?

മഹാരോഗങ്ങൾ പടര്‍ന്നുപിടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനായാണ് ലോക്ക്ഡൗണ്‍ നിയമം സാധാരണ ഗതിയിൽ ഭരണകൂടങ്ങള്‍ പ്രയോഗിക്കുന്നത്. ഒരു കാരണവശാലും വീട് വിട്ടുപോകാന്‍ അനുവദിക്കാത്ത കര്‍ശന നിയമമാണിത്. 1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക്‌ഡൌണ്‍ പ്രയോഗിക്കുന്നത്.
സാമൂഹികവ്യാപനത്തിലൂടെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ ലോക്ക്ഡൗണ്‍ പ്രയോഗിക്കുന്നത്.

അവശ്യവസ്തുക്കളായ (പാല്‍, വെള്ളം, പച്ചക്കറികള്‍, മരുന്നുകള്‍, മെഡിക്കല്‍ സേവനങ്ങള്‍) എന്നിവ മാത്രമെ ലോക്ക്ഡൗണ്‍ നടപ്പിലാകുന്ന സംസ്ഥാനങ്ങളിലേക്കോ ജില്ലകളിലേക്കോ അനുവദിക്കുകയുള്ളു. ഗതാഗതസംവിധാനങ്ങള്‍ പൂര്‍ണമായും നിയന്ത്രിച്ചുകൊണ്ടാ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ എന്തൊക്കെ ചെയ്യരുത്?

ആളുകള്‍ കൂട്ടംകൂടരുത്. കൂടിചേര്‍ന്ന് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തരുത്
യാത്രയും കുടുംബത്തൊടൊപ്പമുള്ള യാത്രയും നിരോധിച്ചിരിക്കുന്നു
പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ നിൽക്കരുത്.
അടുത്തിടെ വിദേശത്ത് നിന്ന് വന്നവര്‍ ഒരുകാരണവശാലും പുറത്തു വരരുത്
പൊതുഗതാഗത വാഹനങ്ങള്‍ (ബസുകള്‍, കാബുകള്‍, ഓട്ടോകള്‍) എന്നിവ ഓടാന്‍ പാടില്ല
ബിസിനസ് കോംപ്ലക്‌സുകള്‍, ഷോപ്പിംഗ് മാളുകള്‍, തീയറ്ററുകള്‍, ജിമ്മുകള്‍, ഫംഗ്ഷന്‍ ഹാളുകള്‍ എന്നിവ അടച്ചിരിക്കണം
പ്രായമായവരെയും കൊച്ചുകുട്ടികളെയും ഒരു സാഹചര്യത്തിലും വീടിന് പുറത്തുവിടരുത്

ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ക്ക് എന്തൊക്കെ ചെയ്യാം?

അത്യാവശ്യമായ കാര്യങ്ങള്‍ക്ക് പുറത്ത് ഇറങ്ങാം
നിങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ (മരുന്നുകള്‍, പച്ചക്കറികള്‍, അവശ്യവസ്തുക്കള്‍) വാങ്ങാന്‍ പുറത്തുപോകാം
ചില സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു ഒരു വീട്ടിലെ മാത്രമായിരുന്നു പുറത്തിറങ്ങാന്‍ അനുമതി.
അടിയന്തിര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് പുറത്തുപോകാം. (പവര്‍, പോലീസ്, ആരോഗ്യം, മീഡിയ, ടെലികോം)
അത്യവശ്യത്തിന് പുറത്ത് ഇറങ്ങുന്നവര്‍ മറ്റുള്ളവരുമായി രണ്ട് മീറ്റര്‍ അകലം പാലിക്കണം.
പുറത്തുപോയവര്‍ വീട്ടില്‍
പുറത്തുപോയ ശേഷം കൈ 20 സെക്കന്‍ഡ് തുടര്‍ച്ചയായി സോപ്പ് ഉപയോഗിച്ച് കഴുകുക. കഴിയുമെങ്കില്‍ കുളിക്കുക.
പുറത്തു നിന്ന് കൊണ്ടുവന്ന സാധനങ്ങള്‍ ശുചിത്വമുള്ളതാണെന്ന് ഉറപ്പ് വരുത്തണം.

ഏതെങ്കിലും തരത്തിലുള്ള പൊതുഗതാഗതം ഉണ്ടാകുമോ?

സ്വകാര്യ ബസുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, ഇറിക്ഷകള്‍ എന്നിവയുള്‍പ്പെടെ പൊതുഗതാഗതത്തിന്റെ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി 25 ശതമാനത്തില്‍ കൂടുതല്‍ ശേഷിയില്‍ ഡിടിസി ബസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. അന്തര്‍ സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍, മെട്രോ എന്നിവ നിര്‍ത്തിവയ്ക്കും.

സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും അനുവദിക്കുമോ?

അതെ, എന്നാല്‍ അവശ്യ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് മാത്രം. നിങ്ങളെ വിമാനത്താവളങ്ങളില്‍ നിര്‍ത്തി ചോദ്യം ചെയ്‌തേക്കാം.

പ്രാദേശിക സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുമോ?

എല്ലാ ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളും ഫാക്ടറികളും വര്‍ക്ക് ഷോപ്പുകളും ഓഫീസുകളും ഗോഡൗണുകളും പ്രതിവാര ബസാറുകളും പ്രവര്‍ത്തനം നിര്‍ത്തണം.

പെട്രോള്‍ വാങ്ങാന്‍ കഴിയുമോ?

അതെ, പെട്രോള്‍ പമ്പുകള്‍, എല്‍പിജി, ഓയില്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടരും.

ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യനാകുമോ?

ഈ കാലയളവില്‍ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും നിര്‍ത്തിവയ്ക്കും ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉൾപ്പെടെ .

ആശുപത്രിയില്‍ പോകാമോ?

അതെ, ആശുപത്രികളും മെഡിക്കല്‍ സ്‌റ്റോറുകളും തുറന്നിരിക്കും.

മരുന്നുകള്‍ വാങ്ങാന്‍ കഴിയുമോ?

കഴിയും. എല്ലാ മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നിരിക്കും

ഓണ്‍ലൈനായി അവശ്യസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകുമോ?

അതെ, ഭക്ഷ്യവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍, ജനറല്‍ പ്രൊവിഷന്‍ സ്‌റ്റോറുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കളുടെയും ഇകൊമേഴ്‌സ് തുറക്കും. റെസ്‌റ്റോറന്റുകളുടെ ഹോം ഡെലിവറി സേവനങ്ങളും ഉണ്ടാകും.

റിപ്പോര്‍ട്ടുചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുമോ?

അതെ, അച്ചടി, ഇലക്ട്രോണിക് മീഡിയ ജേണലിസ്റ്റുകള്‍ക്ക് ജോലി ചെയ്യാനാകും

പണം പിന്‍വലിക്കാന്‍ കഴിയുമോ?

അതെ, ബാങ്കുകളുടെ (എടിഎമ്മുകള്‍ ഉള്‍പ്പെടെ) കാഷ്യര്‍ സേവനങ്ങള്‍ ഉണ്ടാകും. എന്നിരുന്നാലും, വ്യക്തികള്‍ക്ക് ഒരു സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കേണ്ടിവരും.

ഇന്റര്‍നെറ്റും കൊറിയറുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമോ?

ഇല്ല, ടെലികോം, ഇന്റര്‍നെറ്റ്, തപാല്‍ സേവനങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും.

ഈ ഓര്‍ഡറില്‍ നിന്നും ഒഴിവാക്കിയ സേവനങ്ങളും സ്ഥാപനങ്ങളും എന്തൊക്കെയാണ്?

ക്രമസമാധാനപാലനം, ഓഫീസുകള്‍, പോലീസ്, ആരോഗ്യം, അഗ്‌നി, ജയിലുകള്‍, ന്യായ വിലക്കടകള്‍(മാവേലി സ്‌റ്റോര്‍, സിവില്‍ സപ്ലൈസ്), വൈദ്യുതി, വെള്ളം, മുനിസിപ്പല്‍ സേവനങ്ങള്‍, നിയമസഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ശമ്പളം, അക്കൗണ്ട് ഓഫീസ് എന്നിവ ഈ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,587,307Deaths: 528,629