1470-490

ചികിത്സ ധന സഹായത്തിന് അപേക്ഷിച്ച 44 പേർക്ക് 2140000 രൂപ അനുവദിച്ചു

കുന്നംകുളം : കുന്നംകുളം എം.എൽ.എ.യും തദ്ദേശ്ശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എ.സി.മൊയ്‌തീൻ മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായ നിധിയിൽ നിന്നും ചികിത്സ ധന സഹായത്തിന് അപേക്ഷിച്ച 44 പേർക്ക് 2140000 രൂപ അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 31 പേർക്ക് 185000 രൂപയാണ് ചികിത്സ ധന സഹായമായി അനുവദിച്ചത്.ഈ സംഖ്യ ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്നും ഓരോ അപേക്ഷകന്റെയും അക്കൗണ്ടിലേക്ക് വരവ് വയ്ക്കുന്നതാണ് . പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്തിയുടെ ചികിത്സ ധന സഹായ നിധിയിൽ നിന്നും 13 പേർക്ക് 290000  രൂപയാണ് അനുവദിച്ചത്. ഈ സംഖ്യ അതാത്‌ അപേക്ഷകരുടെ ബാങ്ക് അകൗണ്ടിലേക്ക് പട്ടികജാതി പട്ടികവർഗ്ഗ വികസന ഓഫീസർ മുഖാന്തിരം വരവ് വെക്കുന്നതാണ് എന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270