1470-490

പാലിയേക്കരയിൽ 31 വരെ ടോൾപിരിവ് നിരോധിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ മാർച്ച് 31 വരെ രാത്രി 12 വരെ ടോൾപിരിവ് പൂർണ്ണമായി നിരോധിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പണം കൈമാറുന്നത് കർശനമായി നിയന്ത്രിക്കണമെന്ന മാർഗ്ഗനിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരോധനം. നിരോധന ഉത്തരവ് പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ ദേശീയപാത പ്രോജക്ട് ഡയറക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. പാലിയേക്കരയിൽ ടോൾ പിരിവിനായി തിരക്ക് ഏറുന്നവെന്ന പരാതിയിൽമേൽ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. കേരളം ലോക്ക് ഡൗൺ ആയ പശ്ചാത്തലത്തിലാണ് രോഗസംക്രമണ സാധ്യത ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്.

Comments are closed.