1470-490

കോവിഡ് 19: വായ്പകൾ നിഷ്ക്രിയ ആസ്തിയാക്കാനുള്ള കാലയളവ് നീട്ടണമെന്ന് ടി എൻ പ്രതാപൻ എം പി


ന്യൂഡൽഹി: കോവിഡ് 19 വ്യാപനം മൂലം പ്രതിസന്ധി നേരിടുന്ന സാമ്പത്തിക മേഖലയിൽ സർക്കാർ എടുത്തിരിക്കേണ്ട കരുതലുകളുടെ ഭാഗമായി ബാങ്കിങ് മേഖലയിൽ വായ്പാ കണക്കുകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കാനുള്ള കാലാവധി നീട്ടണമെന്ന് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ധനകാര്യ മന്ത്രിക്കും റിസർവ്വ് ബാങ്ക് ഗവർണർക്കും കത്ത് നൽകി.
വായ്പകൾ കുടിശ്ശികയായതിന്റെ 90 ദിവസം കഴിഞ്ഞാണ് സാധാരണഗതിയിൽ വായ്പകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുക. ഇത് നിലവിലെ സാഹചര്യത്തിൽ 180 ദിവസമെങ്കിലും ആക്കണമെന്നാണ് ആവശ്യം. 
ഈ ആനുകൂല്യം സഹകരണ മേഖലക്ക് കൂടി ഉറപ്പു വരുത്തണം. നേരത്തേ നോട്ടുനിരോധന കാലത്തും ഇത്തരത്തിൽ കാലാവധി നീട്ടിയിരുന്നു. 180 ദിവസത്തേക്കായിരുന്നു അന്ന് നീട്ടിയത്.

Comments are closed.