
ക്യാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്ക് റീ ഫണ്ടിങ് അനുവദിക്കാത്ത സംഭവം; നടപടി ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി കേന്ദ്ര മന്ത്രിയെ കണ്ടു.
ന്യൂഡൽഹി: കോവിഡ് 19 രോഗ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര സർവ്വീസുകൾ മാറ്റി വെക്കുകയോ രാജ്യാന്തര അതിർത്തികൾക്ക് അടക്കുകയോ ചെയ്ത സാഹചര്യത്തിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്ന യാത്രക്കാർക്ക് റീ ഫണ്ടിങ് അനുവദിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിക്ക് നിവേദനം നൽകി.
വിദേശ യാത്രകൾ നിരവധി മുടങ്ങുന്ന സാഹചര്യമാണുള്ളത്. ജോലിക്കും പഠനാവശ്യങ്ങൾക്കും വിദേശത്ത് പോകുന്നവർ തിരിച്ചു പോകാനാകാതെ നാട്ടിൽ തന്നെ നിൽക്കുകയോ നാട്ടിലേക്ക് നാട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യത്തിൽ വിദേശത്ത് തന്നെ കഴിയുകയോ ചെയ്യുന്നുണ്ട്. അവർക്ക് ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ റീ ഫണ്ടിങ് അനുവദിക്കണമെന്ന് മന്ത്രാലയവും വ്യോമയാന ഡയറക്ടറേറ്റും നിർദേശം നല്കിയിരുന്നതുമാണ്. എന്നാൽ ടിക്കറ്റ് ചെയ്ഞ്ച് ചെയ്യാനുള്ള തുക ഒഴിവാക്കുക മാത്രമാണ് നിലവിൽ കമ്പനികൾ ചെയ്യുന്നത്.
ഈ സാഹചര്യം എല്ലാ തരം യാത്രക്കാരെയും മോശമായി ബാധിക്കും. മന്ത്രാലയത്തിന്റെ അടക്കം നിർദേശങ്ങൾ അനുസരിക്കാതെ വിമാനകമ്പനികൾ ഇത് തുടരുന്നത് തടയണം. ഇത്തരം കമ്പനികൾക്കെതിരെ നടപടിയെടുക്കുകയോ അല്ലെങ്കിൽ കമ്പനികൾക്ക് നഷ്ട്ടം ഇല്ലാത്തവിധം ഇത് യാത്രക്കാർക്ക് നേരിടുന്ന പ്രയാസം പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ടി എൻ പ്രതാപൻ ഈവസ്ഗ്യാപ്പെട്ടു.
Comments are closed.