1470-490

ഭക്ഷ്യവിഭവങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്ത് ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിവസക്കൂലിക്കാരായ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി.ദൈനംദിന ജോലികളിൽ ചെയ്ത് നിത്യ വരുമാനത്തിലൂടെ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തിൽ ജോലിയില്ലാതായതോടെ ആശ്വാസമായണ് ഷെയർ ആന്റ് കെയർ ചാരിറ്റബൾ സൊസൈറ്റിഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. തെരഞ്ഞെടുത്ത 100 കുടുംബങ്ങൾക്കാണ് 15 ദിവസത്തേക്കുള്ള ഭക്ഷ്യവിഭവങ്ങളടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകിയത്. ഒരാഴ്ചയായി ജോലിയില്ലാതെ നട്ടം തിരിഞ്ഞിരുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്കാണ് അഞ്ചു കിലോ അരി ഉൾപ്പെടെയുള്ള ഇരുപതിന ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് നൽകിയത്. ദിവസക്കൂലിക്ക് തൊഴിൽ ചെയ്തിരുന്നവർക്ക് വലിയൊരു ആശ്വാസമാണ് ഷെയർ ആൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഈ പ്രവർത്തനത്തിലൂടെ കൈവന്നത്. വരും ദിവസങ്ങളിലും കുന്നംകുളം പരിസരങ്ങളിൽ ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷ്യ കിറ്റ് എത്തിച്ചു നൽകാൻ ശ്രമിക്കുമെന്ന് പ്രസിഡണ്ട് ലെബീബ് ഹസ്സൻ വ്യക്തമാക്കി.

Comments are closed.