1470-490

സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ സത്യവാങ്മൂലം നല്‍കണം

സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ നിശ്ചിത മാതൃകയില്‍ പോലീസിന് സത്യവാങ്മൂലം നല്‍കേണ്ടതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഇതിന്‍റെ മാതൃക പോലീസിന്‍റെ വെബ്സൈറ്റിലും ഫെയ്സ് ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രിന്‍റ് എടുത്തോ ഇതേ മാതൃകയില്‍ വെളളപേപ്പറില്‍ തയ്യാറാക്കിയോ ഉപയോഗിക്കാം. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ സത്യവാങ്മൂലം പൂരിപ്പിച്ച് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്ക് നല്‍കണം. പരിശോധനയ്ക്ക് ശേഷം സത്യവാങ്മൂലം യാത്രക്കാരന് തിരിച്ചുനല്‍കും. സത്യവാങ്മൂലത്തില്‍ സംശയം തോന്നിയാല്‍ പോലീസ് അതിന്‍റെ ഫോട്ടോയെടുത്ത് തുടര്‍ അന്വേഷണം ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കും.
(സത്യവാങ്മൂലത്തിന്‍റെ മാതൃക ഇതോടൊപ്പം)

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573