1470-490

പൃഥ്വിരാജും സംഘവും കുടുങ്ങി കിടക്കുന്നു

കോവിഡ് 19ൻ്റ ഭാഗമായി ജോര്‍ദാനില്‍ നിരോധനാജ്ഞ. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി പോയ നടന്‍ പൃഥിരാജ് ഉള്‍പ്പെട്ട സംഘം ജോർദ്ദാനിൽ കുടുങ്ങി.

ആടുജീവിതം എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗിനായി സംവിധായകന്‍ ബ്ലെസി അടക്കം 17 ഓളം ആളുകളാണ് ജോര്‍ദ്ദാനിലെത്തിയത്.

ശനിയാഴ്ച രാവിലെ മുതലാണ് കര്‍ഫ്യു രാജ്യത്ത് നിലവില്‍വന്നത്. ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാനിലെ പ്രമുഖ നടന്‍ ഡോ. താലിബ് അല്‍ ബാദുഷി ഹോം ക്വാറന്റീനില്‍ നീരീക്ഷണത്തില്‍ കഴിയുന്നതോടെ ഷൂട്ടിംഗിന്റെ കാര്യം ആശങ്കയിലായിരുന്നു.

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇദ്ദേഹം ഹോട്ടലില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നത്.

എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ ഒഴിവാക്കിയുള്ള രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കവേയാണ് ജോര്‍ദാനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ വിമാന സര്‍വീസും ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറിയില്‍ കഴിയുകയാണ് സംഘം. ഇവര്‍ എല്ലാവരും സുരക്ഷിതരാണ്.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768