1470-490

പോപ്പീസ് കമ്പനി 3000 മാസ്‌കുകള്‍ കലക്ടര്‍ക്ക് കൈമാറി


കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോപ്പീസ് ബേബി കെയര്‍ കമ്പനി ജില്ലയില്‍ സൗജന്യ വിതരണത്തിനായി 3000 പുനരുപയോഗ യോഗ്യമായ മാസ്‌കുകള്‍ ജില്ലാകലക്ടര്‍ ജാഫര്‍ മലികിന് കൈമാറി. കോവിഡിനെ തുടര്‍ന്ന് മാസ്‌കുകളുടെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് സൗജന്യ മാസ്‌ക് വിതരണവുമായി കമ്പനി രംഗത്തെത്തിയത്.കമ്പനി സ്ഥിതി ചെയ്യുന്ന തിരുവാലിയില്‍ മാത്രം 15,000 ലധികം മാസ്‌കുകള്‍ ഇതുവരെയായി വിതരണം ചെയ്തതായി എച്ച് ആര്‍ മാനേജര്‍ ആര്‍.വിനോദ്, കമ്പനി സെക്രട്ടറി ജാബിര്‍ പാനോളി എന്നിവര്‍ പറഞ്ഞു. മാസ്‌കുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അനുമതി വാങ്ങിയതായും ഇവര്‍ പറഞ്ഞു.

Comments are closed.