1470-490

നിരീക്ഷണത്തിലുള്ളവർക്ക് പുന്നയൂർക്കുളം പഞ്ചായത്തിന്റെ ഹെൽപ് ലൈൻ ഡസ്‌ക്ക്

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് ഹെൽപ് ലൈൻ നമ്പർ സജ്ജീകരിച്ചു. 0487 2542243 എന്നതാണ് നമ്പർ. മരുന്ന്, ഭക്ഷണം, അടിയന്തരാവശ്യങ്ങൾ, സഹായത്തിനാളില്ലാത്തവർ എന്നിവർക്ക് സഹായമെത്തിക്കാനും മറ്റു വിവരങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പഞ്ചായത്ത് ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം. ഹോം കെയറിലുള്ളവരെയും കുടുംബത്തേയും ഒറ്റപ്പെടുത്താതിരിക്കാനാണ് ഇതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഏത് ആവശ്യങ്ങൾക്കും വിളിക്കാം.നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികളും സ്വദേശവാസികളും സമൂഹത്തിൽ രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നവരാണ്. ദിവസങ്ങൾ തനിച്ച് ഒരു മുറിയിൽ കഴിയേണ്ടി വരുന്നത് പലർക്കും മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിച്ചേക്കാം. എന്നാൽ അത് മറികടക്കുന്നതിനായി വായന, വ്യായാമം, ചിട്ടയായ ഭക്ഷണക്രമം, മതിയായ ഉറക്കം തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Comments are closed.