പരിശോധനാഫലം നെഗറ്റീവ്: രോഗം സ്ഥിരീകരിച്ച യുവാവിനെ ഡിസ്ചാർജ്ജ് ചെയ്തു

തൃശൂർ ജില്ലയിൽ രണ്ടാമതായി കോവിഡ് 19 സ്ഥിരീകരിച്ച യുവാവ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. മാർച്ച് 12 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ തുടർച്ചയായ രണ്ട് പരിശോധന ഫലങ്ങൾ നെഗറ്റീവായിരുന്നു. ഇതേ തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് യുവാവിനെ ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനിച്ചത്.
Comments are closed.