1470-490

മലക്കപ്പാറയില്‍ ആനയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു

മലക്കപ്പാറയില്‍ ആനയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു.അന്തര്‍ സംസ്ഥാന പാതയില്‍ മലക്കപ്പാറ അമ്പലപ്പാറ ചണ്ടന്‍ തോടിന് സമീപത്തായിട്ടാണ് കൂട്ടി കൊമ്പന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിനോട് ചേര്‍ന്നുള്ള ചെരുവിലായി കുട്ടി കൊമ്പന്‍ കിടക്കുന്നത് കാണപ്പെട്ടത്. ഏകദേശം പത്ത് വയസിലധികം പ്രായമുള്ള കുട്ടി കൊമ്പറ്റെ മസ്തിഷക ഭാഗത്ത് പൊള്ളലേറ്റതായി കാണപ്പെട്ടത്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന വീണ് കിടന്നതിനെ മുകളിലൂടെ ഹൈന്‍ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പോകുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമുണ്ടാ കനത്ത മഴയിലും കാറ്റിലും ലൈന്‍ താഴേക്ക് തുങ്ങിയ നിലയിലാണ് കിടക്കുന്നത്. അതില്‍ തട്ടി ഷോക്കേറ്റതാക്കുമെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂരില്‍ നിന്നുള ള വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടര്‍ ഡേവീഡിേെന്റ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. റേഞ്ച് ഓഫീസര്‍ നിധിന്‍ ലാല്‍, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും സാനിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ആനയുടെ ജഡം ഉള്‍ക്കാട്ടില്‍ സംസ്‌ക്കരിച്ചു

Comments are closed.