1470-490

കോവിഡ് 19: ലോക്ക് ഡൗൺ; മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുളള സൗകര്യം ഉറപ്പുവരുത്തും

കോവിഡ് 19 സാമൂഹ്യവ്യാപന സാധ്യത പശ്ചാത്തലത്തിൽ കേരളം അടച്ച് പൂട്ടിയാലും അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനുളള സാഹചര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്താ റിപ്പോർട്ടിംഗിനിടയിലും സ്വന്തം സുരക്ഷിതത്വം ഉറപ്പ് വരുത്താൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ലോക് ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ മാധ്യമങ്ങളുടെ ഉന്നതല പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് 19 ബോധവൽക്കരണത്തിന് മാധ്യമങ്ങളെക്കാൾ ശക്തിയുളള മറ്റൊരു സംഗതിയില്ല. ശാരീരിക അകലം പാലിക്കുമ്പോഴും മാനസികമായി ഒന്നാണെന്ന ബോധം പൊതുജനങ്ങളിലുണ്ടാക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. കോവിഡ് 19 ന്റെ ആദ്യവ്യാപന ഘട്ടത്തിൽ ബോധവൽക്കരണത്തിൽ വലിയ പങ്കാണ് മാധ്യമങ്ങൾ വഹിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.ഹോം ക്വാറന്റൈയിനിൽ നിരീക്ഷണത്തിലുളളവർക്ക് ആശാവഹമായ പോസറ്റീവ് വർത്തകൾ നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിജീവനഘട്ടത്തിലാണ് നാം. ഇന്നത്തെ വാർത്താക്രമീകരണത്തിൽ ഒരു പുനർക്രമീകരണം വേണോ എന്ന് ആലോചിക്കേണ്ടതുണ്ട്.ഏത് പരിമിത നിയന്ത്രണവും പൊതുജനങ്ങൾക്ക് അനുബന്ധ സൗകര്യങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ ഒറ്റ മഹാദുരന്തത്തെ പ്രതിരോധിക്കാനാണീ നിയന്ത്രണങ്ങൾ എന്ന ബോധം പൊതുജനങ്ങൾക്കുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആളുകളുടെ ആശങ്കകൾ അകറ്റാൻ ചോദ്യോത്തര തുടർപംക്തികൾ അച്ചടി മാധ്യമങ്ങൾക്ക് ആലോചിക്കാവുന്നതാണ്. മാധ്യമങ്ങൾക്ക് വൈദ്യുതി തടസ്സം ഉണ്ടാവില്ല.കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പടർത്താത്തിരിക്കാൻ മാധ്യമങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സർക്കുലർ നടപ്പിലാക്കും. മാധ്യമപ്രവർത്തർക്കും മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാവില്ല. ആശുപത്രികൾ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ പോയി കവറേജ് നടത്തുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. ദൃശ്യമാധ്യമ പ്രവർത്തകർ അവരവരുടെ മൈക്കുകൾ സാനിറ്റൈസ് ചെയ്യണം. വാർത്ത സംഘത്തിൽ ആളുകളുടെ പ്രതിനിധ്യം ചുരുക്കണം. പത്രവിതരണത്തിലും ശുദ്ധി പാലിക്കണം. പത്രക്കെട്ടുകൾക്കിടയിലുളള പരസ്യനോട്ടീസ് വിതരണം നിർത്തണം. പത്രക്കെട്ടുകളുടെ മടക്ക് നിവർത്തിയുളള ഇടപാടുകൾ ആവശ്യമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് മാമൻ മാത്യു, മാത്യു വർഗ്ഗീസ് (മലയാള മനോരമ), ശ്രേംയസ് കുമാർ (മാതൃഭൂമി), പി രാജീവ് (ദേശാഭിമാനി), ഒ അബ്ദുറഹ്മാൻ (മാധ്യമം), ജോണി ലൂക്കോസ് (എംഎം ടിവി), ഉണ്ണി ബാലകൃഷ്ണൻ (മാതൃഭൂമി), ടി എൻ രവി (കേരള കൗമുദി), രാജാജി മാത്യു തോമസ് (ജനയുഗം) എന്നിവർ പങ്കെടുത്തു.ഫോട്ടോ അടിക്കുറിപ്പ്:1) കോവിഡ് 19 സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങിലുടെ മാധ്യമ മേധാവികളുമായി ചർച്ച നടത്തുന്നു2) മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് 19 സംബന്ധിച്ച് നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നവർ

Comments are closed.