1470-490

ലോക്ക് ഡൗൺ – ജനങ്ങൾ പൂർണ്ണമായി സഹകരിക്കണം.

അത്യാവശ്യ സേവനത്തിന്
എസ്ഡിപിഐ സജ്ജം !

കൊറോണയെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ലോക്ക് ഡൗൺ അനിവാര്യമാക്കിയത് സർക്കാർ അനാസ്ഥ മൂലമാണെന്ന് തന്നെ പറയേണ്ടതുണ്ട്. കൊറോണ വൈറസ് കേരളത്തിലെത്തിയത് വിദേശത്ത് നിന്നാണ്. കൊറോണ ഭീഷണി ശക്തമായ ശേഷമാണ് രോഗം സ്ഥിരീകരിക്കപ്പെട്ട പലരും സംസ്ഥാനത്തെത്തിയത്. എയർപോർട്ടിൽ വന്നിറങ്ങിയ ഒരാളെയും വീട്ടിലേക്കയക്കാതെ സർക്കാർ നിയന്ത്രണത്തിൽ കോറൻണ്ടയ്ൻ ചെയ്യേണ്ടതായിരുന്നു.

രോഗത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കൊണ്ടുള്ള പഴുതടച്ച പ്രതിരോധ സംവിധാനം എയർപോർട്ടുകളിൽ ഉണ്ടായില്ല. ഇത്തരം വീഴ്ചകൾ തുടർന്ന് സംഭവിക്കാതിരിക്കാൻ സർക്കാർ സംവിധാനം കാര്യക്ഷമമാകണമെന്ന് ആവശ്യപ്പെടുന്നു. രോഗ വ്യാപനം തടയുന്നതിന് വേണ്ടി സർക്കാരിൻ്റെ എല്ലാ തീരുമാനങ്ങളും ജനങ്ങൾ അനുസരിക്കണമെന്നഭ്യർഥിക്കുന്നു.
ആരോഗ്യ വകുപ്പുമായി സഹകരിച്ച് അനിവാര്യമായ സേവനങ്ങൾക്ക് എസ്ഡിപിഐ വളണ്ടിയർമാർ സജ്ജമാണ്.

ഈ സാഹചര്യത്തെ സമചിത്തതയോടെയും പരസ്പര സഹകരണത്തോടെയും നമുക്ക് നേരിടേണ്ടതുണ്ട്. ജോലി ഇല്ലാത്തത് കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർ നമുക്ക് ചുറ്റുമുണ്ടാകും. അവരെ കണ്ടറിഞ്ഞു സഹായിക്കുക. രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി വ്യക്തികൾ തമ്മിൽ അകലം പാലിക്കണം. എന്നാൽ മനസ്സുകൾ തമ്മിൽ അടുപ്പം കൂടുകയാണ് വേണ്ടത്.

പി അബ്ദുൽ മജീദ് ഫൈസി
സംസ്ഥാന പ്രസിഡന്റ്, എസ്ഡിപിഐ

Comments are closed.