കുറ്റ്യാടി ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെ സാനിറൈറസർ നിർമ്മാണം മാതൃകാപരമായി

കുറ്റ്യാടി :കോവിഡ് 19 ലോകത്തെയാകമാനം വിഴുങ്ങുന്ന ഒരു മഹാമാരിയായി താണ്ഡവമാടുന്ന ഈ ഭീതിജനക സാഹചര്യത്തിൽ ഒരേ ഒരു പ്രതിരോധമായി വിദഗ്ധർ നിർദേശിക്കുന്ന സാനിറ്റൈസർ നിർമ്മാണത്തിന് നേതൃത്വം കൊടുത്തുകൊണ്ടുള്ള കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരുടെ പ്രവർത്തനങ്ങൾ മാതൃകാപരമായി.
സാനിറ്റൈസർ വിതരണത്തിന്റെ ഓപചാരിക ഉദ്ഘാടന കർമം കുറ്റ്യാടി പഞ്ചായത്ത് ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി. എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ. V V .ബാലകൃഷ്ണൻ, PTA പ്രസിഡണ്ട് അബ്ദുൾ റസാഖ് , അനസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകരായ അബ്ദുൾ നാസർ, നയീം, ZA അൻവർ ഷമീം, നൗഷാദ്, രാജേന്ദ്രൻ ഡോ: വിവി രജുല, അനൂജ സ്മിത , എന്നിവരുടെ നേതൃത്വത്തിലാണ് സാനിറ്റൈസർ നിർമ്മിച്ചത്.
കുറ്റ്യാടി, പാലേരി, ദേവർ കോവിൽ തുടങ്ങിയ പ്രദേശങ്ങളിലെ ഓട്ടോ ഡ്രൈവർമാർ ടാക്സി ഡ്രൈവർമാർ ,പഞ്ചായത്ത്, വില്ലേണ്ട്, റജിസ്റ്റാർ ഓഫീസുകൾ, ATM കണ്ടറുകൾ, കൂടുതൽ ജനസമ്പർക്കമുള്ള പൊതു ഇടങ്ങൾ എന്നിടങ്ങളിലെല്ലാം അദ്ധ്യാപകരുടെ നേതൃത്വത്തിൽ തന്നെ സൗജന്യമായി സാനി റ്റൈസർ വിതരണം ചെയ്തു. കോ വിഡ് 19 പ്രതിരോധിക്കാൻ ഉള്ള ഒരേ ഒരു മാർഗം സാനിറ്റെെസർ പോലുള്ള അണുനാശിനികളുടെ ശാസ്ത്രീയമായ ഉപയോഗവും മറ്റ് മുൻകരുതലുകളും മാത്രമാണെന്ന ഒരു സന്ദേശം കൂടിയായി കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരുടെ പ്രവർത്തനങ്ങൾ:
Comments are closed.