ഉത്പാദന മേഖലയ്ക്ക് പ്രാധാന്യം നൽകി ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ ബജറ്റവതരണം

ഉത്പാദന മേഖലയ്ക്ക് പ്രാധാന്യം നൽകി ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ ബജറ്റവതരണം നടന്നു. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പതിനഞ്ച് മിനിട്ട് കൊണ്ട് അവതരണവും ചർച്ചയും പൂർത്തിയാക്കി. ഇരുപ്പത്തിനാലി കോടി എഴുപത് ലക്ഷത്തി അമ്പത്തി ഒന്നായിരത്തി നാനൂറ് രൂപ വരവും ഇരുപത്തിമൂന്ന് കോടി എഴുപത്തിനാല് ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അഞ്ഞുറ്റി അറുപത് രൂപ ചെലവും ഒരു കോടി ഇരുപത്തിനാല് ലക്ഷത്തി മുപ്പത്തിമൂവായിരത്തി എണ്ണൂറ്റി അമ്പത്തിയേഴ് രൂപ നീക്കിയിരിപ്പുമുള്ളതാണ് 2020 – 2021 സാമ്പത്തിക വർഷത്തെ ചൂണ്ടൽ പഞ്ചായത്തിലെ ബജറ്റ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിച്ചാണ് ജനപ്രതിനിധികൾ ബജറ്റ് അവതരണത്തിന് എത്തിയത്. പ്രയാനന്തര കേരളത്തിന്റെ പുന:സൃഷ്ടിയും ദുരന്തനിവാരണ മാർഗ്ഗങ്ങളും ഉൾകൊള്ളുന്ന സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരിപാടികൾക്ക് പ്രാമുഖ്യം നൽകിയിട്ടുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് രേഖ സുനിൽ അവതരിപ്പിച്ചത്. വയോജന ക്ഷേമം, സ്ത്രീ സുരക്ഷ, ഭിന്നശേഷി ക്കാരുടെ ഭദ്രത, സാന്ത്വന പരിചരണം, വയോജന പാർക്കുകൾ, ഡയാലിസിസ് രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനുള്ള പ്രത്യേക സഹായം, സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കായി കരുതൽ ആരോഗ്യ സുരക്ഷ പദ്ധതി തുടങ്ങിയ വക്കൊപ്പം വിശുപ്പു രഹിത കേരളം – സുഭിക്ഷ പദ്ധതിക്കായും തുക വകയിരുത്തിയിട്ടുണ്ട്. കേച്ചേരി പുഴയുടെ സംരക്ഷണത്തിനായി ആരംഭിച്ച പുനർജ്ജനി പരിപാടി തുടരുന്നതിനുള്ള നിർദ്ദേശവും ബജറ്റിലുണ്ട്. പുഴ അളന്ന് തിട്ടപ്പെടുത്തിയപ്പോൾ ലഭ്യമായ തീരഭൂമിയിൽ നടപ്പാതകളും, ശിശു – വയോജന പാർക്കുകളും, പ്രത്യേകം തിരഞ്ഞെടുക്കുന്ന സസ്യങ്ങൾ നട്ടുപിടിക്കലും, പുഴയിൽ അടിഞ്ഞ് കൂടിയിരിക്കുന്ന മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യലുമാണ് പുനർജ്ജനി പരിപാടിയിൽ ഈ വർഷം നടപ്പിലാക്കുക കൊറോണ വ്യാപനത്തിന്റെയും, ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ നിർവ്വഹണ ഉദ്ദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി പഞ്ചായത്ത് അംഗങ്ങളും, സെക്രട്ടറി പി.എ.ഷൈലയും മാത്രമാണ് ബജറ്റ് അവതരണ യോഗത്തിൽ പങ്കെടുത്തത്. പ്രസിഡണ്ട് കെ.എസ്. കരീം യോഗത്തിൽ അധ്യക്ഷനായി.
Comments are closed.