1470-490

പൊതുജനങ്ങൾക്ക് കടുത്ത നിർദ്ദേശങ്ങളുമായി സർക്കാർ ഓഫീസുകൾ.

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കടുത്ത നിർദ്ദേശങ്ങളുമായി സർക്കാർ ഓഫീസുകൾ. ദൈനം ദിന ജീവിതത്തിൽ പൊതുജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ഓഫീസുകളാണ് കർശന നിർദ്ദേശം നൽകിയിട്ടുള്ളത്. ജനങ്ങൾ കൂട്ടത്തോടെ വരുന്നത് തടയുന്നതിന്റെ ഭാഗമായാണ് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. പോലീസ് സ്റ്റേഷൻ, കൃഷിഭവൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളാണ് രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള കർശന നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിനായി പൊതുജനങ്ങൾക്ക് എത്തുന്നതിന് നിയന്ത്രണമുണ്ടാകും. പരാതികൾ എല്ലാം ഇമെയിൽ വഴി അയക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ടiknkImtsrrl, Pol@kerala.gov.in എന്നതാണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഇമെയിൽ വിലാസം. ഈ വിലാസത്തിലേക്കാണ് പൊതുജനങ്ങൾ പരാതി നൽകേണ്ടത്. മെയിൽ സംവിധാനമില്ലാത്തവരും മറ്റുള്ളവരും പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറിലേക്ക് വിളിക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു. ഇതിന് സമാനമായ രീതിയിലാണ് ചൂണ്ടൽ കൃഷിഭവനും നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് ഫോൺ വഴി ബന്ധപ്പെടേണ്ടതാണെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. യാത്രകൾ പരമാവധി കുറയ്ക്കണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റു വകുപ്പുകളും കടുത്ത നിർദ്ദേശങ്ങളുമായി മുന്നോട്ട് വരും.

Comments are closed.