1470-490

ഗീതകം നവമുകുള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

തൃശ്ശൂർ:  അന്തരിച്ച സാഹിത്യകാരി ഗീതാഹിരണ്യൻറെ പേരിൽ സംസ്ഥാനത്തെ ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക്  ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് ഏർപ്പെടുത്തിയ ‘ഗീതകം നവമുകുള പുരസ്കാര’ത്തിന്റെ പ്രഥമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

മലപ്പുറം കുന്നക്കാവ് ജി.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സി. ആദിത്ത് കൃഷ്ണയുടെ ‘വിനോദ ചിന്താമണി നാടകശാല’ എന്ന കഥയും പാലക്കാട് കാരാക്കുർശ്ശി ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി എം.ആർ. ആർച്ചയുടെ ‘കള്ളി’ എന്ന കവിതയും ഒറ്റപ്പാലം എൽ.എസ്.എൻ.ജി.എച്ച്.എസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി വി.മഞ്ജുഷ മേനോൻറെ ‘നവകേരളത്തിൻറെ പരിസ്ഥിതി പ്രവർത്തനങ്ങൾ’ എന്ന ലേഖനവും പുരസ്കാരങ്ങൾക്ക് അർഹമായി.

തിരുവനന്തപുരം ജവഹർ നവോദയ വിദ്യാലയത്തിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി എസ്. അബിതയുടെ ‘മങ്ങിയ ഓർമ്മകൾ’ എന്ന കഥയും തൊടുപുഴ കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ബ്രിഗിത് ജോസിൻറെ ‘ജീവിത ഹരിതം’ എന്ന കവിതയും ജൂറിയുടെ പ്രത്യേക പുരസ്കാരങ്ങൾ നേടി.

കഥാകൃത്ത് പാങ്ങിൽ ഭാസ്കരൻ (കഥ), എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വി.ആർ. രാജമോഹൻ (കവിത), മംഗലാപുരം ആകാശവാണി നിലയത്തിൻറെ അസി. ഡയറക്ടർ ബി. അശോക് കുമാർ (ലേഖനം) എന്നിവർ ചെയർമാൻമാരായ ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.

29ന് കേരള സാഹിത്യ അക്കാദമിയിൽ നടത്താനിരുന്ന അവാർഡുദാന ചടങ്ങ് ‘കൊറോണ’ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ അവസാന വാരത്തിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഗീതകം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുനിൽകുമാർ കണ്ടംകുളത്തിൽ, കൺവീനർ സാജു പുലിക്കോട്ടിൽ, മെമ്പർ അജീഷ് എം വിജയൻ എന്നിവർ അറിയിച്ചു. 

Comments are closed.