1470-490

കാറിലിരുന്ന് മദ്യപിച്ച യുവാക്കളെ കൊരട്ടി സബ് ഇൻസ്പെക്ടറും സംഘവും കസ്റ്റഡിയിലെത്തു.

ചാലക്കുടികൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനക്കിടയിൽ പെരുമ്പി ഭാഗത്ത്‌ കാറിലിരുന്ന് മദ്യപിച്ച മൂന്നു യുവാക്കളെ കൊരട്ടി സബ് ഇൻസ്പെക്ടറും സംഘവും കസ്റ്റഡിയിലെത്തു. പെരുമ്പി നാലുകെട്ട് ചേങ്കുളത്ത് വീട്ടിൽ രാഹുൽ (30) ആണ് അറസ്റ്റിലായത്. കൂട്ടം കൂടുന്നവരെയും വാഹനങ്ങളിൽ അനാവശ്യമായി അലഞ്ഞു തിരിയുന്നവരേയും ഒഴിവാക്കുന്നതിനുള്ള സർക്കാർ നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. സ്റ്റേഷനിൽ കൊണ്ടുവന്ന പത്രി എസ് ഐ രാമു ബാലചന്ദ്രബോസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുയും ഡ്യൂട്ടിക്ക് തടസം വരത്തക്ക രീതിയിൽ അക്രമാസക്തമായി പെരുമാറുകയും, കസ്റ്റഡിയിൽ നിന്നു രക്ഷപെടുവാൻ ശ്രമിക്കുയും ചെയ്തു.

തടയാൻ ശ്രമിച്ച എസ് ഐ യെയും പൊലീസുകാരെയും ഇയാൾ ആക്രമിക്കുയായിരുന്നു. തുടർന്ന് പരിക്കേറ്റ എസ് ഐ രാമു ബാലചന്ദ്രബോസ് ആശുപത്രിയിൽ ചികിത്സ തേടി. കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയത്തിനും കസ്റ്റഡിയിൽ നിന്നു രക്ഷപെടാൻ ശ്രമിച്ചതിനും ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് കോടതിയിൽ ഹാജരാക്കുകയും, മറ്റു രണ്ട് പ്രതികളുടെ പേരിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടതായി കൊരട്ടി ഇൻസ്‌പെക്ടർ എസ് എച് ഒ ബി.കെ.അരുൺ അറിയിച്ചു.

Comments are closed.