നിരീക്ഷണത്തിലുള്ളവർക്കും കുടുംബത്തിനും സൗകര്യങ്ങളൊരുക്കി പുന്നയൂർക്കുളം പഞ്ചായത്ത്

പുന്നയൂർക്കുളം പഞ്ചായത്ത്പുന്നയൂർക്കുളം പഞ്ചായത്ത് പരിധിയിൽ കോവിഡ് 19 ആശങ്കയിൽ നിരീക്ഷണത്തിൽ ഉള്ളവർക്കും വീട്ടുക്കാർക്കും വേണ്ട സൗകര്യങ്ങൾ പഞ്ചായത്ത് ഉറപ്പാക്കും. 207 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി പുന്നയൂർക്കുളം പഞ്ചായത്തുതല അവലോകന യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.രോഗവ്യാപനം നടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ തുടരണമെന്ന് യോഗം വിലയിരുത്തി. അതിനായി ആരോഗ്യ വിഭാഗത്തിലെയും പഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. അടിയന്തര ആവശ്യങ്ങൾക്ക് സഹായത്തിന് ആളില്ലാത്തവർക്കും, നിരീക്ഷണത്തിലുള്ളവർ പുറത്തിറക്കിയാൽ അറിയിക്കുന്നതിനും, വിശദ വിവരങ്ങൾ അറിയാനുമായി 24 മണിക്കൂർ പ്രവർത്തനക്ഷമമായ പഞ്ചായത്ത് ഹെൽപ്പ് സെന്റർ ഉടൻ ആരംഭിക്കും. വാർഡ്തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാർഡ് മെമ്പർ, ഹെൽത്ത് ഇൻസ്പെക്ടർ, ജെ.എച്ച്.ഐ, ആശ വർക്കർമാർ, അങ്കണവാടി ടീച്ചേർഴ്സ്, ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന ഒരു മോണിറ്ററിംഗ് സമിതി പ്രവർത്തിക്കും.പഞ്ചായത്തിലെ തീരദേശ മേഖലയടങ്ങുന്ന ആറ് വാർഡുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും യോഗം തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി. അങ്കണവാടി കുട്ടികൾക്ക് പോഷകാഹാര കിറ്റ് വീടുകളിലെത്തുന്നത് ഉറപ്പു വരുത്തും. എല്ലാ പ്രവർത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിന് പഞ്ചായത്തുതല ഏകോപന യോഗം ദിവസവും നടത്താനും തീരുമാനമായി.
Comments are closed.