1470-490

കോവിഡ് 19 : കനത്ത സുരക്ഷ ഏർപ്പെടുത്തി സിറ്റി പൊലീസ്

കോവിഡ് -19 പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി സിറ്റി പോലീസ്. വാഹന പരിശോധനയുടെ ഭാഗമായി സിറ്റി പൊലീസിന് കീഴിൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ചെക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിച്ചു. ആൾക്കൂട്ടം തടയുന്നതിന് പോലീസ് സ്റ്റേഷൻ പരിധിക്കുളളിൽ നാല് മൊബൈൽ പട്രോളിംഗ് വാഹനങ്ങളും ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരേയും ഏർപ്പെടുത്തി. സംസ്ഥാനത്ത് ലോക്ക്ഡൗൺ പുറപ്പെടുവിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് വിൽപ്പന കേന്ദ്രങ്ങൾ കൃത്യസമയത്ത് തുറക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സ്റ്റേഷനറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും ബിവറേജ് ഔട്ട്ലെറ്റുകളിലും ആൾക്കൂട്ടം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനും പൊലീസ് പ്രത്യേകം നിരീക്ഷണം നടത്തുന്നുണ്ട്.

Comments are closed.