1470-490

കോവിഡ് 19: പരിശോധന ശക്തമാക്കി കടവല്ലൂർ പഞ്ചായത്ത്

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിച്ചവർക്ക് നോട്ടീസ്

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ നടക്കുന്നവരെ കണ്ടെത്തുന്നതിനും ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും കടവല്ലൂർ പഞ്ചായത്തിൽ ആരോഗ്യ വിഭാഗവും കുന്നംകുളം പോലീസും ചേർന്ന് പരിശോധന ശക്തമാക്കി.ആരോഗ്യവകുപ്പ് ഐസൊലേഷനിൽ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടും ഇത് ലംഘിച്ച് പുറത്തിറങ്ങി നടന്ന എട്ടോളം പേർക്ക് നോട്ടീസ് നൽകി. നോട്ടിസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.തുടർന്നുള്ള ദിവസങ്ങളിലും പഞ്ചായത്തിൽ കർശന പരിശോധന തുടരുമെന്നും വിദേശത്ത് നിന്ന് എത്തിയവർ നിയമവും ജാഗ്രതയും പാലിക്കണമെന്നും മുന്നറിയിപ്പ് ലംഘിക്കുന്നവർക്ക് നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.പരിശോധനയ്ക്ക് കുന്നംകുളം പോലീസ് സേനാംഗങ്ങൾ, പെരുമ്പിലാവ് ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ജീജ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി ആർ ഉണ്ണികൃഷ്ണൻ, റോബിൻസൺ, രഞ്ജിത് എന്നിവർ നേതൃത്വം നൽകി.

Comments are closed.