1470-490

കോവിഡ് 19: ഇതുവരെ അറസ്റ്റിലായത് 114 പേർ

കോവിഡ് 19 പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്ട്രർ ചെയ്ത കേസുകളിൽ ഇതു വരെ ജില്ലയിൽ അറസ്റ്റിലായത് 114 പേർ. വ്യാജ വാർത്ത ചമക്കൽ, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ ഇരിക്കൽ തുടങ്ങിയ സംഭവങ്ങളിലായി 85 കേസുകളാണ് ജില്ലയിൽ പോലീസ് രജിസ്ട്രർ ചെയ്തത്. തൃശൂർ സിറ്റിയിൽ 49 കേസുകളിലായി 78 പേരെ അറസ്റ്റ് ചെയ്തപ്പോൾ റൂറൽ പോലീസ് 36 കേസുകളിലായി 36 പേരെ അറസ്റ്റ് ചെയ്തു. അടച്ചിടൽ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കൂടുതൽ കർശനമായി നേരിടുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

Comments are closed.