1470-490

സിവില്‍സ്‌റ്റേഷനിലെ വിവിധ ഓഫീസുകള്‍ അണു വിമുക്തമാക്കി


കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസ് പരിസരങ്ങള്‍ അണുവിമുക്തമാക്കി. മലപ്പുറം ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിളിന്റെ സഹായത്തോടെ ഓഫീസ് പരിസരങ്ങള്‍ അണു വിമുക്തമാക്കിയത്. പൊതു ജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന ട്രഷറി, കലക്ടറേറ്റ്, ആര്‍.ടി. ഓഫീസ് എന്നിവിടങ്ങളിലാണ് പ്രധാനമായും അണുനാശിനി പ്രയോഗിച്ചത്. അണു നാശിനി മിശ്രിതം നിശ്ചിത അനുപാതത്തില്‍ വെള്ളവും ചേര്‍ത്താണ് സ്്രേപ ചെയ്യുന്നത്.

Comments are closed.