1470-490

ചൊവ്വന്നൂർ: 2020 – 2021 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2020 – 2021 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. വിശപ്പുരഹിത ഗ്രാമങ്ങൾ എന്ന പേരിൽ സുഭിക്ഷ ഭക്ഷണശാലകൾക്കും, വയോജനങ്ങുടെ സംരക്ഷണത്തിനായി വയോ ക്ലബ്ബുകൾക്കും, ഗ്രാമകേന്ദ്രങ്ങളിൽ പൊതു ശുചി മുറികൾക്കും പ്രാമുഖ്യം നൽകിയ ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ പ്രഭുകുമാർ അവതരിപ്പിച്ചത്. മുപ്പത്തി ഒമ്പത് കോടി നാൽപ്പത്തി ഏഴ് ലക്ഷത്തി പതിനെട്ടായിരത്തി ഇരുനൂറ്റി ഒന്ന് രൂപ  വരവും , മുപ്പത്തി ഒമ്പത് കോടി നാൽപ്പത്തിയാറ് ലക്ഷത്തി ഇരുപത്തി നാലായിരത്തി അറുനൂറ്റി അമ്പത്തിയെട്ട് രൂപ   ചെലവും, തൊണ്ണൂറ്റി മൂവായിരത്തി അഞ്ഞൂറ്റിനാൽപ്പത്തിമൂന്ന്  രൂപ മിച്ചവും പ്രതിക്ഷിക്കുന്നതാണ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ്. പ്ലാൻ ഫണ്ട്, ജനറൽ ഫണ്ട്, പട്ടികജാതി ഫണ്ട്, പി.എം.എ.വൈ പദ്ധതിയ്ക്കുള്ള ജില്ലാ പഞ്ചായത്ത് വിഹിതം, മെയിന്റൻസ് ഗ്രാന്റ്, ജനറൽ പർപ്പസ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, പി.എം.കെ.എസ്. വൈ ഫണ്ട്, എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട്, നബാർഡിൽ നിന്നുള്ള ലൈഫ് പദ്ധതി വിഹിതം, എൻ.സി.എഫ്, ആർ.ഡബ്ല്യു ഫണ്ട് എന്നിവ വഴിയാണ് ബജറ്റിൽ വിഭാവനം ചെയ്ത തുക സമാഹരണം നടക്കുക. പ്രകൃതി ദുരന്തങ്ങളെയും  മാരകമായ പകർച്ചവ്യാധികളെയും നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ ഭാഗമായി സർക്കാർ നിർദേശിച്ച പന്ത്രണ്ട് ഈ പരിപാടികൾക്ക് മുന്തിയ പരിഗണനയാണ് ബജറ്റിൽ നൽകിയിട്ടുള്ളത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആരോഗ്യ വിഭാഗത്തിന്റെ മുൻകരുതലുകളുടെ അടിസ്ഥാനത്തിൽ മാസ്കുകൾ ധരിച്ചും ഒരു മീറ്റർ അകലം പാലിച്ചുമാണ് ജനപ്രതിനിധികൾ ബജറ്റ് അവതരണത്തിൽ പങ്കെടുത്തത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.വി.സുമതി അധിക്ഷയായി. ബജറ്റവതരണവും ചർച്ചയും ഉൾപ്പെടെ 20 മിനിറ്റിനുള്ളിൽ ബജറ്റ് അംഗീകരിച്ച് യോഗം പിരിയുകയായിരുന്നു.

Comments are closed.