അഞ്ചു പേർക്കെതിരെ കോട്ടക്കൽ പോലീസ് കേസെടുത്തു.

കോട്ടക്കൽ: സുരക്ഷ നിർദ്ദേഷങ്ങൾ ലംഘിച്ച അഞ്ചു പേർക്കെതിരെ കോട്ടക്കൽ പോലീസ് കേസെടുത്തു. ഇവരുടെ പാസ്പോർട്ടുകൾ പിടിച്ചെടുക്കുമെന്നും കോട്ടക്കൽ എസ്.ഐ. റിയാസ് ചാക്കീരി പറഞ്ഞു. കോവിഡ് 19 നിരീക്ഷണത്തിൻ്റെ ഭാഗമായി വീട്ടിൽ കഴിയാൻ നിർദ്ദേശിച്ചതു ലംഘിച്ചു പുറത്തിറങ്ങി നടന്ന അഞ്ചു പേർക്കെതിരെയാണ് ഇന്ന് പോലീസ് കേസെടുത്തത്. നിലവിൽ കോട്ടക്കൽ നഗരസഭയിൽ 182 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഓരോരുത്തർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നെന്നും അതിൽ അഞ്ചു പേർ മാത്രമാണ് നിർദ്ദേശങ്ങൾ ലംഘിച്ചതെന്നും നഗരസഭ ചെയർമാൻ കെ. കെ . നാസർ പറഞ്ഞു. ഇത്തരത്തിൽ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും വേണ്ടിവന്നാൽ അവരുടെ പേരും വിവരവും വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments are closed.