ഒറ്റദിവസം കൊണ്ട് 276 ഡോക്ടർമാരെ നിയമിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നൽകുന്നത്. എല്ലാവർക്കും നിയമന ഉത്തരവ് നൽകിക്കഴിഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ ഇന്റർവ്യൂ നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. ഇതുപോലെ മറ്റ് പാരമെഡിക്കൽ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കും.
Comments are closed.