1470-490

ടാക്സ് പ്രാക്റ്റീഷണർ നിയമം തെറ്റിച്ച് ജോലിക്കെത്തി:പോലീസും ആരോഗ്യ വകുപ്പും കൈയ്യോടെ പിടികൂടി

പെരിന്തൽമണ്ണ: ഐസുലേഷനിൽ കിടക്കുന്ന ടാക്സ് പ്രാക്റ്റീഷണർ നിയമം തെറ്റിച്ച് ജോലിക്കെത്തി ,പോലീസും ആരോഗ്യ വകുപ്പും കൈയ്യോടെ പിടികൂടി ജില്ലാ കേന്ദ്രത്തിലേക്ക് മാറ്റി ,പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പ്രവൃത്തിക്കുന്ന സ്വകാര്യ ടാക്സ് കൺസൾട്ടൻസിയിലെ നടത്തിപ്പുകാരനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം തെറ്റിച്ച് ജോലി കെത്തിയത്.വിദേശയാത്ര നടത്തിയ അദ്ദേഹത്തോടെ സ്വന്തം നാട്ടിലെ വീട്ടിൽ പുറത്തിറങ്ങാതെ ഐ സുലേഷനിൽ ഇരിക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും അദ്ദേഹം തയ്യാറാകാതെ അധികൃതരുടെ കണ്ണുവെട്ടിച്ച് പെരിന്തൽമണ്ണയിൽ വന്നു പോവുകയായിരുന്നു,, ഇയാൾക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു –

പുലാമന്തോൾച്ചെമ്മലശ്ശേരി സ്വദേശിയായ ഇയാൾ മാർച്ച് 12നാണ് ദുബായിയിൽ നിന്ന് വന്നത്. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശപ്രകാരം വീട്ടിലിരിക്കാൻച്ചെങ്കിലും ഇയാൻ പെരിന്തൽമണ്ണയിൽ ജോലി ച്ചെയ്യുന്ന വീട്ടിൽ വന്നു പോവുകയായിരുന്നു., സംഭവം അറിഞ്ഞ ആരോഗ്യ വകുപ്പും പോലീസും സ്ഥലതെത്തി ഇയാളെയും ഭാര്യയേയും വീട്ടുവേലക്കാരിയേയും കസ്റ്റഡിയിലെടുത്ത് മഞ്ചേരി മെഡിക്കൽ കോളേജിലെ ഐ സുലേഷനിലേക്ക് ആബുലൻസിൽ കേറ്റി കൊണ്ടുപോയി.

നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിലായിരുന്നു നടപടി

Comments are closed.