1470-490

കേന്ദ്ര നിർദേശം പാലിച്ചേക്കും, അടച്ചിടാൻ തീരുമാനമുണ്ടാകും

സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്ന

പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്. രോഗം സ്ഥിരീകരിച്ച ജില്ലകൾ അവശ്യസേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതു സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.

ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നാണ് നിലവിലെ കേന്ദ്ര നിർദേശം. ഇതനുസരിച്ച് പൊതു പരിപാടികൾ നടത്തുന്നതിനും അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.

Comments are closed.