1470-490

‘നമുക്ക് ഒരുമിച്ച് മറികടക്കാം’ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ്റെ സന്ദേശം

ഒട്ടുമിക്ക സംസ്ഥാനങ്ങളും വ്യപാര, ഗതാഗത മേഖലകളിലും ജനങ്ങൾ ഒരുമിച്ചു കൂടുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കാര്യം നമുക്ക് അറിവുള്ളതാണ്. നമ്മുടെ രാജ്യത്തെ കൊറോണ ബാധയിൽ നിന്ന് സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഇവ പാലിക്കുക എന്നത് നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ബാധ്യതയാണ്.

ജനങ്ങൾ ഏറെപ്പേരും വീട്ടിൽ തന്നെയുള്ള ഈ സാഹചര്യത്തിൽ ഒരോരുത്തരും തങ്ങളുടെ വു സമയം വ്യക്തിപരമായ വികാസത്തിനായി ഉപയോഗപ്പെടുത്തേണ്ടതാണ്. വായനയ്ക്കും പുതിയ അറിവുകൾ നേടുന്നതിനും വേണ്ടി കൂടുതൽ സമയം ചെലവഴിക്കുക. നമ്മുടെ ആത്മീയ പുരോഗതിയിൽ ശ്രദ്ധ ചെലുത്താൻ കഴിയുന്ന അവസരം കൂടിയാണിത്.

ഇതിനൊപ്പം സാഹചര്യം ആവശ്യപ്പെടുന്ന റിലീഫ് പ്രവർത്തനങ്ങൾ നടത്താൻ സംഘടനയുടെ പ്രാദേശിക നേതൃത്വങ്ങൾ സജ്ജമാവണം. നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് പോപുലർ ഫ്രണ്ട് പ്രവർത്തകർ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നത് ഇതിനകം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടച്ചുപൂട്ടൽ പോലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ദിവസം നീണ്ടുപോയാൽ ദിവസക്കൂലിക്കാർക്ക് അത് കൂടുതൽ പ്രയാസം സൃഷ്ടിക്കും. ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുടെ പേരിൽ നമ്മുടെ പരിസരങ്ങളിൽ ആരും പ്രയാസമനുഭവിക്കുന്നില്ലെന്ന് നാം ഉറപ്പുവരുത്തണം.

ഒപ്പം വൈദ്യസഹായ രംഗത്തും നമ്മുടെ ശ്രദ്ധയുണ്ടാവണം. അതിനെക്കുറിച്ചുള്ള ശരിയായ അറിവും നമുക്ക് വേണം. അതിനാൽ പ്രാദേശിക നേതൃത്വങ്ങൾ തൊട്ടടുത്തുള്ള ആരോഗ്യ വകുപ്പധികാരികളുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ ലഭ്യമാക്കുകയും പ്രവർത്തകർക്ക് എത്തിക്കുകയും ചെയ്യണം. അതുവഴി നമ്മുടെ റിലീഫ് പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ കഴിയും.

ഒരു സാമൂഹ്യ പ്രസ്ഥാനത്തിൻ്റെ കേഡർമാർ എന്ന നിലയിൽ വ്യക്തിപരമായ അച്ചടക്കം നാം ശീലിച്ചിട്ടുള്ളതാണ്. ഇത്തരം ഘട്ടങ്ങളിൽ വ്യക്തി, സാമൂഹ്യ ജീവിതത്തിൽ അത് പ്രകടിപ്പിക്കാൻ നമുക്ക് കഴിയണം. ഇൻശാ അല്ലാഹ്, നമ്മുടെ രാജ്യവും ലോകവും ഈ വെല്ലുവിളിയെ മറികടക്കും. ശുഭാപ്തി വിശ്വാസികളാവുക. അച്ചടക്കവും കരുതലും പാലിക്കുക. പരസ്പരം സൂക്ഷിക്കുക.

Comments are closed.