1470-490

അടിയന്തിര സാഹചര്യം നേരിടാൻ കുറ്റ്യാടി ആശുപത്രി തയ്യാറായി.

കുറ്റ്യാടി :- കോറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം നേരിടാൻ കുറ്റ്യാടി ആശുപത്രി തയ്യാറായി. സംസ്ഥാനത്ത് കോറോണ പ്രതിരോധം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച പ്ലാൻ എ പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയുള്ള പദ്ധതികളും ഇതോടെ ആശുപത്രിയിൽ നിലവിൽ വരും. ഒരോ പ്ലാനിനും അനുസരിച്ച് ഡോക്ടർമാർ, നഴ്സുമാർ മറ്റ് പാരാമെഡിക്കൽ ജീവനക്കാർ, മരുന്നുകൾ, ഉപകരണങ്ങൾ, സുരക്ഷ വസ്തുക്കളും വർധിപ്പിച്ചു. ഐ സോലേഷൻ വാർഡും കിടക്കളും ക്രമീകരിച്ചു. വീദേശങ്ങളിൽ എത്തിയ വർക്കായി നടപ്പിലാക്കിയ ഹെൽപ് ഡെസ്ക്കിന്റെ പ്രവർത്തനം തുടരുകയാണ്.കുറ്റ്യാടി ഹെൽത്ത് ബ്ലോക്കിന്ന് കീഴിലുള്ള വേളത്ത് കഴിഞ്ഞ ദിവസം ഇരുപത്തി എട്ട് കാരന്ന് കൊറോണ സ്ഥിതീകരിച്ചിരുന്നു. ജനങ്ങൾ ജാഗ്രത പുലർത്തി സാമൂഹ്യ അകലം പാലിക്കണമെന്നും, കൃത്യമായ നീരീക്ഷണത്തിൽ കഴിഞ്ഞാൽ പിടിച്ചു നിൽക്കാൻ പറ്റും .മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനങ്ങൾ ഒരേ മനസ്സോടെ ജാഗ്രത പാലിച്ചാൽ മാത്രമേ കോ റോണാ വൈറസിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളുവെന്ന് കുറ്റ്യാടി ഗവ: ആശുപത്രി ആർ എം. ഒ ,പി.കെ.ഡോ: ഷാജഹാൻ, കോറോണ നോഡൽ ഓഫീസർ ഡോ: നിർമ്മൽ.ആർ, ഹെൽത്ത് സൂപ്പർവൈസർ ജോൺസൺ ജോസഫ് എന്നിവർ പറഞ്ഞു.
പടം.. പൂർണ്ണ സജ്ജമായി കുറ്റ്യാടി ഗവ: ആശുപത്രി

Comments are closed.