1470-490

കേരളത്തിന് പുറത്തു നിന്ന് വരുന്ന വ്യക്തികളെ കൊണ്ടു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ .

. 3 ലെയർ മാസ്‌ക് നിർബന്ധമായും ധരിക്കുക
. വാഹനത്തിലെ എ സി ഒഴിവാക്കി ജനാലകൾ തുറന്നിട്ട്് വായു സഞ്ചാരം ഉറപ്പാക്കുക
.ഹസ്തദാനം ഒഴിവാക്കുക
.വ്യക്തികളെ പുറകിലത്തെ സീറ്റിൽ ഇരുത്തി മാത്രം യാത്ര ചെയ്യുക
.യാത്രയ്ക്ക് ശേഷം വാഹനത്തിന്റെ ഉൾവശം ബ്ലീച്ച് ലായനി ഉപയോഗിച്ച് തുടയ്ക്കുക
.ഹാൻഡ് സാനിറ്റൈസർ വാഹനങ്ങളിൽ സൂക്ഷിക്കുക
.ലഘുഭക്ഷണങ്ങളും പാനീയങ്ങളും വാഹനത്തിൽ കരുതുക
.വാഹനം യാത്രാമദ്ധ്യേ നിർത്തുകയോ വ്യക്തികൾ പുറത്തിറങ്ങാനോ പാടില്ല
.ഏതെങ്കിലും തരത്തിലുളള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും കേരളത്തിന് പുറത്തു നിന്നും വരുന്ന വ്യക്തിയാണെന്ന്് അറിയിക്കുകയും ചെയ്യുക

Comments are closed.