1470-490

ഫെയർ വാല്യു വർധന നടപ്പാക്കുന്നത് നീട്ടിവെക്കണം


വേങ്ങര: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സബ് രജിസ്ട്രാർ ഓഫിസുകളിൽ തിരക്ക് കുറക്കാൻ ഭൂമിയുടെ ഫെയർ വാല്യു വർധന നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ വേങ്ങര യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്നു മുതൽ ഫെയർ വാല്യു വർധന നടപ്പാക്കുമെന്നതിനാൽ വസ്തു രജിസ്ട്രേഷന് ക്രമാതീതമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കോവിഡ് ഭീതിയെ തുടർന്ന് സർക്കാർ ജീവനക്കാർക്ക് 50 ശതമാനം ഹാജർ പ്രഖ്യാപിച്ചതോടെ സബ് രജിസ്ട്രാർ ഓഫീസുകളിൽ തിരക്ക് ഇരട്ടിയാകാനുള്ള സാഹചര്യം കൂടി പരിഗണിച്ച് ഫെയർ വാല്യു വർധന നടപ്പാക്കുന്നത് നീട്ടിവെക്കാൻ അടിയന്തിര നടപടി സ്വീകരിക്കണരെന്നും യോഗം ആവശ്യപ്പെട്ടു.
സി ബാബു അധ്യക്ഷത വഹിച്ചു.
എം കമറുദ്ദീൻ, ആരഴി രവീന്ദ്രൻ, പി പി ഉവൈസ് ,പി പി രജനി സംസാരിച്ചു.

Comments are closed.