1470-490

കർഫ്യൂ ആരംഭിച്ചു; നിരവധി പേർ അറസ്റ്റിൽ


കുവൈത്ത്‌ സിറ്റി : രാജ്യത്ത്‌ കർഫ്യൂ നിലവിൽ വന്ന ആദ്യ മണിക്കൂറിൽ കർഫ്യൂ നിയമം ലംഘിച്ച 9 പേർ പിടിയിലായി. ഇവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. കർഫ്യൂ നിയമ ലംഘകരെ പാർപ്പിക്കുന്നതിന് രാജ്യത്തെ 6 ഗവർണ്ണറേറ്റുകളിലും 2 വീതം വിദ്യാലയങ്ങൾ ഇതിനകം സജ്ജീകരിച്ചു കഴിഞ്ഞു. ജിലീബ്‌ അൽ ശുയൂഖ്‌ , ഫർവ്വാനിയ , അബു ഖലീഫ , മംഗഫ്‌ മുതലായ സ്ഥലങ്ങളിൽ കർഫ്യൂ നിയമ ലംഘകരെ കണ്ടെത്തുന്നതിന് പ്രത്യേക റോന്തു ചുറ്റലും നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ന് വൈകീട്ട്‌ 5 മണി മുതലാണ് രാജ്യത്ത്‌ കർഫ്യൂ നലവിൽ വന്നത്‌.വൈകീട്ട്‌ 5 മുതൽ പുലർച്ചെ 4 മണി വരെ അനിശ്ചിതകാലത്തേക്കാണ് കർഫ്യൂ ഏർപ്പെടുത്തിരിക്കുന്നത്‌. കർഫ്യൂ നേരങ്ങളിൽ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ അനുവദിക്കുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ്‌ ഉള്ളവർക്ക്‌ മാത്രമേ പുറത്ത്‌ ഇറങ്ങാൻ പടുള്ളൂ. കർഫ്യൂ നിയമം ലംഘിക്കുന്നവർക്ക്‌ 3 വർഷം തടവോ അല്ലെങ്കിൽ പതിനായിരം ദിനാർ പിഴയോ ശിക്ഷയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്‌.

Comments are closed.