1470-490

അന്യസംസ്ഥാന തൊഴിലാളി മരിച്ചു

ഗുരുവായൂർ: നിർമ്മാണം നടന്നുകൊണ്ടിരിയ്ക്കുന്ന കെട്ടിടത്തിനുമുകളിൽ നിന്നും വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നിത്തായി (30) യാണ് മരണപ്പെട്ടത്. ഗുരുവായൂർ എടപ്പുള്ളി റോഡിൽ നിർമ്മാണം നടക്കുന്ന ബീവർലി പാർക്കിന്റെ നാലാം നിലയിൽനിന്നുമാണ് ഇയാൾ വീണത്. കഴിഞ്ഞ എട്ടുമാസമായി ഇയാൾ ഇവിടെ പണിയെടുത്തുവരികയായിരുന്നു. കൈവരിയില്ലാത്ത കെട്ടിടത്തിൽനിന്നും തെറ്റിവീണതായിരിയ്ക്കാമെന്ന് പോലീസ് പറഞ്ഞു. ഗുരുവായൂർ ടെമ്പിൾ സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ എം.പി. വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

Comments are closed.