1470-490

കൊവിഡ് 19 സമൂഹ വ്യാപനം തടയാൻ സംസ്ഥാനം അടച്ചിടണം. കെ.ജി. എം.ഒ.എ

തിരുവനന്തപുരം; സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും കമ്മ്യൂണിറ്റി വ്യാപനത്തിനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന പതിനഞ്ച് പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം പൂർണമായും അടച്ചിടണമെന്ന് കെ.ജി.എം.ഒ. എ ആവശ്യപ്പെട്ടു.

കാസറഗോഡിലെ എ വിഭാഗത്തിൽപ്പെട്ട കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവും, കൂടുതൽ പോസിറ്റീവ് കേസുകളും പ്രകടമാകുന്നതിന്റെ തെളിവുകൾ ഉള്ളതിനാൽ, പ്രാഥമികവും കണക്കാക്കാനാവാത്തതുമായ ദ്വിതീയ കോൺടാക്റ്റുകൾ ഉള്ളതു കൊണ്ടും , എല്ലാ പൊതു, സ്വകാര്യ കാര്യ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ സംസ്ഥാനം സർക്കാർ തീരുമാനിക്കണമെന്നും ആശുപത്രികൾ, ഫാർമസി, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ എന്നിവ ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങളും അടച്ചിടണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

Comments are closed.