1470-490

ഗുരുവായൂര്‍ ക്ഷേത്ര നഗരി ജനതാകര്‍ഫ്യൂവില്‍ നിശ്ചലമായി.

ജനതാകര്‍ഫ്യൂ ദിനത്തില്‍ ആളൊഴിഞ്ഞ ഗുരുവായൂര്‍ ക്ഷേത്രനട

ഗുരുവായൂര്‍: അരങ്ങുറങ്ങാത്ത അരങ്ങേറ്റ ഭൂമിയായ ഗുരുവായൂര്‍ ക്ഷേത്ര നഗരി ജനതാകര്‍ഫ്യൂവില്‍ നിശ്ചലമായി. കോവിഡ് 19ന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയതോടെ തന്നെ ക്ഷേത്ര നഗരിയില്‍ ആളില്ലാത്ത അവസ്ഥയായിട്ടുണ്ടായിരുന്നു. ഇന്നലെ ജനത കര്‍ഫ്യൂ ആയതതോടെ ദേവസ്വം ജീവനക്കാര്‍ മാത്രമായി ക്ഷേത്ര നഗരിയില്‍. ക്ഷേത്രത്തിന്റെ നാലു നടകളിലും ദേവസ്വം ജീവനക്കാരും ക്ഷേത്ര നഗരിയുടെ സുരക്ഷയ്ക്കായുള്ള പോലീസുക്കാരുമല്ലാതെ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിന് ചുറ്റുമുള്ള ഇന്നര്‍, ഔട്ടര്‍ റിംഗ് റോഡുകളിലും ആളുകളോ വാഹനങ്ങളോ ഉണ്ടായില്ല. അപൂര്‍വ്വമായി ചില ഇരുചക്രവാഹനങ്ങളും കാറുകളും നിരത്തിലൂടെ കടന്നുപോയതല്ലാതെ മറ്റു വാഹനങ്ങളും നിരത്തിലിറങ്ങിയിരുന്നില്ല.
    ക്ഷേത്രത്തില്‍ പതിവു പോലെ മൂന്ന് മണിയ്ക്ക് നിര്‍മ്മാല്യ ദര്‍ശനത്തോടെ നട തുറന്നു. തുടര്‍ന്ന് പൂജകളും കാഴ്ച്ച ശീവേലിയും പൂര്‍ത്തിയാക്കി പത്തു മണിയോടെ ക്ഷേത്രം നടയടച്ചു. വൈകീട്ട് പതിവുപോലെ നാലരയ്ക്ക് തുറന്ന ക്ഷേത്രം ദീപാരാധനയും അത്താഴ പൂജയും തൃപ്പുകയും കഴിഞ്ഞ് നേരത്തെ നടയടച്ചു. 

Comments are closed.