1470-490

ജനത കർഫ്യൂ; പേരാമ്പ്ര അപ്പോളോ ടയേഴ്സിൽ ജില്ലാ കളക്ടറെത്തി പ്രവർത്തനം നിർത്തിവെപ്പിച്ചു.

കൊടകര . രാജ്യത്ത് ജനത കർഫ്യൂ പ്രഖാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവ് വകവെക്കാതെ പ്രവർത്തിച്ച പേരാമ്പ്ര അപ്പോളോ ടയേഴ്സിൽ ജില്ലാ കളക്ടറെത്തി കമ്പനിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. ഉച്ചക്ക് 3 മണിയോടെയാണ് ജില്ലാ കള്കടർ എസ് ഷാനവാസ് എത്തിയത്.
രാവിലെ മുതൽ കമ്പനി പ്രവർത്തന സജ്ജമായിരുന്നു.350 പേരാണ് ജോലിയിൽ ഉണ്ടായിരുന്നത് .കൊറോണ പ്രതിരോധ സുരക്ഷ മാർഗ്ഗങ്ങൾ കൂടാതെ തൊഴിലാളികൾക്ക് വേണ്ട യാതൊരു വിധ സുരക്ഷ ക്രമീകരണങ്ങളും ഇല്ലാതെയാണ് മുഴുവൻ പേരും ജോലി ചെയ്തിരുന്നത് .തൃശ്ശൂർ-എറണാകുളം ജില്ലകളിലെ വിവിധ ഇടങ്ങളിൽ നിന്ന് കമ്പനി ബസിൽ നിരവധി പേരാണ് ജോലിക്ക് എത്തുന്നതും തിരികെ പോകുന്നതും. ജോലിക്കാർക്ക് മാസ്ക് , വാഷ് ഏരിയ, സാനിറ്റൈറിങ്ങ് സംവിധാനങ്ങളും ഒരുക്കിയിട്ടിലെന്ന് കണ്ടെത്തി . സുരക്ഷിതത്വ മില്ലാതെയും കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം മറി കടന്ന് ജനത കർഫ്യൂ ദിവസം പ്രവർത്തിച്ച കമ്പനി അടച്ചു പൂട്ടി, കളക്ടർ താക്കോൽ പോലീസിനെ ഏൽപ്പിച്ചു.
വരും ദിവസം ആരോഗ്യ വകുപ്പ് കമ്പനിയിൽ പരിശോധന നടത്തും.മറ്റു നിയമ നടപടികൾ അതിന് ശേഷം ഉണ്ടാകും.
ചാലക്കുടി ഡി വൈ എസ് പി സി.ആർ. സന്തോഷ്, കൊടകര എസ് എച്ച് ഒ വി.റോയ്,കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

Comments are closed.